സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരന്‍ മരിച്ചു


കൊടുവള്ളിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരിച്ചു. വാവാട് ഇരുമോത്ത് പുല്‍കുഴിയില്‍ ഖാസിം(65) ആണ് മരിച്ചത്. ദശീയ  പാതയില്‍ വാവാട്  ഇരുമോത്ത് ജുമാ മസ്ജിദിന് മുന്നില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പള്ളിയില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഖാസിമിനെ ഹോട്ടലിലെ ഡെലിവറ ബോയ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച എളേറ്റില്‍ വട്ടോളി കണ്ണന്‍ കുന്നുമ്മല്‍ അംലതിന് അപകടത്തില്‍ പരിക്കേറ്റിരുന്നു. അപകടത്തിന്റെ ദൃശ്യം സമീപത്തെ വര്‍ക് ഷോപ്പിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍