മലയോര മേഖലയിൽ കനത്ത മഴ
താമരശ്ശേരി : മലയോരമേഖലയില്‍ കനത്ത മഴയും ഇടിയും മിന്നലും . എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഡ്രൈനേജ് നിർമാണത്തിലെ അപാകത കാരണം കോരങ്ങാട് .ബിഷപ്പ് ഹൗസ് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി.
കാലം തെറ്റിയ മഴ മൂലം നെല്ല്, പച്ചക്കറി,വാഴ, കപ്പ, മാവ്, പ്ലാവ്,ചെറു കൃഷി കളായ ചേമ്പ്, കാച്ചിൽ,ചേന തുടങ്ങിയ എല്ലാ കൃഷി കൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് കർഷകർ ആശങ്ക പ്പെടുന്നു.മാവ്, കശുവണ്ടി, കമുക് തുടങ്ങിയ വയുടെ പൂവിടുന്ന കാലത്തുളള മഴ ഇവയുടെ ഉൽപാദനം ഗണ്യമായി കുറയാൻ കാരണമാകുമെന്ന് കർഷകർ പറയുന്നു.പലരും ബാങ്കിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും വായ്പ യെടുത്താണ് കൃഷി ഇറക്കിയത്.ഈ മഴ മൂലം പ്രതീക്ഷിച്ച വിളവ് ലഭിക്കില്ലെന്ന് മാമല്ല , കൃഷി നശിക്കുകയും ചെയ്യുന്നു.ശക്തമായ മഴ ഇനിയും തുടർന്നാൽ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വർ പറയുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍