ഭക്തർക്കായി ഒരുങ്ങി അബുദാബി ഹിന്ദുക്ഷേത്രം; ഈ മാസം 14 ന് പ്രധാനമന്ത്രി സമർപ്പിക്കും


ഭക്തർക്ക് സമർപ്പിക്കാനൊരുങ്ങി അബുദാബിയിലെ ഹിന്ദുക്ഷേത്രം. ഈ മാസം 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തർക്ക് ക്ഷേത്രം സമർപ്പിക്കും. 14-ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ വഴി ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 18-ന് പ്രവേശനം നല്‍കും.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യിലുള്ളവര്‍ മാര്‍ച്ച് മാര്‍ച്ച് ഒന്നുമുതല്‍ മാത്രമേ ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്‌സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്.

2019-ൽ നിര്‍മാണം ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയായെങ്കിലും മിനുക്കുപണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 14-ന് രാവിലെ നടക്കും.ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടന ദിനത്തില്‍ പ്രവേശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍