കൊട്ടിയൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂരില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരുന്ന വഴിയാണ് കടുവ ചത്തത്. അര്‍ധരാത്രിയോടെയായിരുന്നു കടുവ ചത്തത്. വയനാട് പൂക്കോട് വച്ച് കടുവയുടെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.

കണ്ണൂർ കൊട്ടിയൂർ പന്നിയാമലയിൽ ഇറങ്ങിയ കടുവയെ ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. കമ്പിവേലിയിൽ കാലു കുടിങ്ങിയ നിലയിലാരുന്നു കടുവ. കടുവയുടെ ഇടതു കാലിന് സാരമായി പരുക്കേറ്റിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍