കട്ടിപ്പാറ : കേരള  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അൽ മാഹിർ അറബിക് സ്കോളർഷിപ്പ്  പരീക്ഷയിൽ ഉയർന്ന മാർക്കോടെ സ്കോളർഷിപ്പിന് അർഹത നേടി നസ്രത്ത് എൽ പി സ്കൂളിലെ മഹിബ ഫാത്തിമ, ഫാത്തിമ് ഫൈഹ, ഫാത്തിമ ഫാദിയ എന്നീ വിദ്യാർത്ഥികൾ.   മശ്ഹൂദ്  പി പി , ബുഷ്‌റ സി എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ കുട്ടികളുടെ ചിട്ടയായ പ്രവർത്തനവും, കഠിനാധ്വാനവുമാണ് ഇത്തരം ഒരു വിജയത്തിലേയ്ക് സ്കൂളിനെ എത്തിച്ചത് എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ചിപ്പി രാജ് പറഞ്ഞു.സ്കൂൾ മാനേജർ ഫാ. മിലിട്ടൻ മുളങ്ങാശ്ശേരി,പി ടി എ പ്രസിഡന്റ്‌ ഡെന്നിസ് ചിറ്റക്കാട്ടുകുഴി, എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി ബിന്ദു, സ്കൂൾ സീനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി, എസ് ആർ ജി കൺവീനർ ബിന്ദു ബെന്നി, എന്നിവർ വിജയികളെ അഭിനന്ദിച്ചു.