പ്രതിശ്രുത വധുവുമായി ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഫോട്ടോഷൂട്ട്: ഡോക്ടറെ പിരിച്ചുവിട്ടു

ബം​ഗളൂരു> കർണാടകത്തിൽ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വിവാഹത്തിനു മുന്നോടിയായുള്ള ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ചിത്രദുർ​ഗ ജില്ലയിലെ ഭരമസാ​ഗർ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. 

ഇതോടെയാണ് സർക്കാർ ഡോ. അഭിഷേകിനെതിരെ നടപടിയെടുത്തത്. അഭിഷേകും നവവധുവും ​രോ​ഗിയിൽ ശസ്ത്രക്രിയ നടത്തുന്നതാണ് വീഡിയോദൃശ്യം. ഇതിനിടയിൽ രോ​ഗിയായി അഭിനയിക്കുന്നയാളടക്കം എല്ലാവരും ചിരിയ്ക്കുന്നതും കാണാം. സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കാനുള്ളതാണ്, വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും ഡോക്ടറെ സർവീസിൽനിന്ന് പിരിച്ചുവിട്ടെന്നും കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍