കുറ്റ്യാടിയിൽ സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു.

കുറ്റ്യാടി : സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂ‌ൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്.

സ്കൂ‌ൾ വാർഷികത്തിൻ്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി വിട്ടയുടനെയാണ് കുഴഞ്ഞുവീണത്. ഉദ്ഘാടന സദസിൽ പങ്കെടുത്ത് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി മടങ്ങവെയായിരുന്നു മരണം.

പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഐഡിയൽ സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

കോഡൂർ എ.കെ കുഞ്ഞിമൊയ്തീൻ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബൈ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മയ്യത്ത് നമസ്‌കാരം നാളെ രാവിലെ ഒൻപതിന് കോഡൂർ വരിക്കോട് ജുമുഅത്ത് പള്ളിയിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍