താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞു
താമരശ്ശേരി ചുരത്തിൽ കാർ താഴ്ചയിലേക്കു മറിഞ്ഞു. ഒന്നാം വളവിന് താഴെയാണ് അപകടം. വയനാട്ടുനിന്ന് കോഴിക്കോട് ഭാഗത്തേക്കു വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു കൊക്കയിലേക്കു വീണത്.
രാത്രി ഒരു മണിയോടെയാണ് അപകടം.
മലപ്പുറം നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഫയർഫോഴ്‌സും. ചുരം സംരക്ഷണ സമിതി അംഗങ്ങളും രക്ഷപ്പെടുത്തി ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍