ശബ്ബെ ബറാഅഃ ആത്മീയ സംഗമം ഇന്ന്

അടിവാരം: സിറ്റി നസ്വീഹ പ്രഭാഷണ പരമ്പരയുടെ സമാപനവും ബറാഅത്ത് രാവിലെ ശബ്ബെ ബറാഅഃ ആത്മീയ സംഗമവും ഇന്ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍. വൈകിട്ട് വൈകിട്ട് 7ന് ആരംഭിക്കുന്ന ആത്മീയ സംഗമത്തില്‍ സൂറത്തുയാസീന്‍ പാരായണം, പ്രത്യേക ദിക്ര്‍- ദുആ, ഖത്മുല്‍ ബുര്‍ദ, പ്രഭാഷണം തുടങ്ങിയവ നടക്കും. 
സിറ്റി നസ്വീഹ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസമായ ഇന്നലെ ദേവര്‍ഷോല അബ്ദുസ്സലാം മുസ്്‌ലിയാര്‍ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി, ജബ്ബാര്‍ സഖാഫി സംസാരിച്ചു. ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, ഡോ. സയ്യിദ് നിസാം റഹ്‌മാന്‍, റസാഖ് സഖാഫി, ഹംസ മുസ്്‌ലിയാര്‍, മജീദ് സഖാഫി, അബ്ദുസ്സലാം സുബ്ഹാനി സംബന്ധിച്ചു.
സമാപന ദിവസമായ ഇന്ന് ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. ബറാഅത്ത് രാവിലെ പ്രത്യേക ആത്മീയ സംഗമത്തില്‍ നിരവധി സയ്യിദന്‍മാരും പണ്ഡിതന്‍മാരും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പങ്കെടുക്കും. 
സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി, സയ്യിദ് ഹാശിം നൂറാനി, സയ്യിദ് ഫസല്‍, സയ്യിദ് ഇസ്ഹാഖ് കൊടുവള്ളി നേതൃത്വം നല്‍കും. അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, മുഹിയദ്ദീന്‍ ബുഖാരി, അലവി സഖാഫി കായലം, ഇബ്‌റാഹീം സഖാഫി താത്തൂര്‍, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം, എഞ്ചി. മൊയ്തീന്‍ കോയ ഹാജി സംബന്ധിക്കും.

Concluding City Nasweeha Lecture Series and Baraat Morning Shabba Baraah Spiritual Gathering today at Jamiul Futuh, Markus Knowledge City.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍