കട്ടിപ്പാറ :മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളെയും നേതൃത്വത്തിൽ ജന്തർ മന്ദിറിൽ നടക്കുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് എൽഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് നേതൃത്വത്തിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു. സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി കെ. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പി. സി തോമസ് അധ്യക്ഷത വഹിച്ചു.ടി.സി വാസു,നിധീഷ് കല്ലുള്ളതോട്, കെ കെ അപ്പുക്കുട്ടി, കരീം പുതുപ്പാടി, കെ വി സെബാസ്റ്റ്യൻ, സി പി നിസാർ തുടങ്ങിയവർ സംസാരിച്ചു.