ഹാഫിള് മുഹമ്മദ്‌ ആദിലിനെ ആദരിച്ചു

താമരശ്ശേരി:കൊയിലാണ്ടി ഖൽഫാൻ ഹിഫ്ളുൾ ഖുർആൻ കോളേജിൽനിന്ന് ഖുർആൻ മനപാഠമാക്കിയ തച്ചംപൊയിൽ ഒതയോത്ത് മൻസൂറിന്റെ മകൻ ഹാഫിള് മുഹമ്മദ്‌ ആദിലിനെ തച്ചംപൊയിൽ സുന്നി സംഘ കുടുംബം ആദരിച്ചു. ഒതയോത്ത് ദഅവ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ സയ്യിദ് മുത്തുക്കോയ തങ്ങൾ അവേലം  സ്നേഹോപകാരവും ക്യാഷ് അവാർഡും നൽകി.
സി എം ഉമ്മർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് സെക്രട്ടറി എ പി മൂസക്കുട്ടി, കെ കെ മുഹമ്മദ്‌ ഹാജി, ഇബ്രാഹിം മുസ്ലിയാർ, എസ് വൈ എസ് പ്രസിഡന്റ്‌ സയ്യിദ് മഹ്ഷൂക് തങ്ങൾ, ഇക്ബാൽ മാസ്റ്റർ, ഓമി ജാഫർ, സി കെ സുലൈമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.. റിയാസലി സ്വാഗതവും ശുഐബ് നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍