ഉള്ളിയേരിയിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: സംസ്ഥാന പാതയിൽ ഉള്ളിയേരി-19ാം മൈൽ, പൊയിൽതാഴെ സ്വകാര്യ ക്ലിനിക്കിന് സമീപം ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കൂനഞ്ചേരി സ്വദേശി നെജില (40) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കുറ്റ്യാടിയിൽ നിന്നും ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഓടികൂടി യുവതിയെ മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ബൈക്ക് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. 

ഇടിയുടെ അഘാതത്തിൽ സ്കൂട്ടറിൽ നിന്നും വീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായ മുറിവേറ്റ് രക്തം റോഡിൽ തളംകെട്ടി, പിന്നീട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയായിരുന്നു. ഇവിടെ സ്ഥിരം അപകട മേഖലയാണ്. 

അമിത വേഗത നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രെയ്ക്കർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവർഷം മുൻപ് വാഹനവകുപ്പിന് പൊതുപ്രവർത്തകൻ ഗോവിന്ദൻകുട്ടി ഉള്ളിയേരി നിവേദനം നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍