അമിഗോ കിഡ്സ് ഫെസ്റ്റ്, ഐസെറ്റ് ടാലൻ്റ് എക്സാം വിജയികളെ അനുമോദിച്ചു.

 കട്ടിപ്പാറ : IAME യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ തലത്തിൽ പ്രി-പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ അമിഗോ കിഡ്സ് ഫെസ്റ്റിൽ രണ്ടാം സ്ഥാനവും ഐസെറ്റ് ടാലൻ്റ് പരീക്ഷയിൽ ഉന്നത വിജയവും നേടി മലയോര ഗ്രാമത്തിൻ്റെ അഭിമാനമുയർത്തിയ കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുരുന്നു പ്രതിഭകൾക്ക് വർണാഭമായ ചടങ്ങിൽ സ്വീകരണവും സമ്മാനദാനവും നടത്തി. 
 ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു. മലയോര ഗ്രാമത്തിലെ കുരുന്നുകളുടെ ഉജ്ജ്വല വിജയം വിസ്മയാവഹമാണെ ന്ന് അവർ അഭിപ്രായപ്പെട്ടു. കഠിനാധ്വാനികളായ അധ്യാപകരെയും രക്ഷിതാക്കളെയും അവർ അഭിനന്ദിച്ചു. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി അധ്യക്ഷം വഹിച്ചു. കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത പത്രപ്രവർത്തകൻ അഷറഫ് തൂണേരി, മസ്കത്ത് യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗം ഡോ. റഹിം കളത്തിൽ, പി. സജീന, കെ.ടി ആരിഫ്, കെ.സി , ഷാഹിന കേയക്കണ്ടി പ്രസംഗിച്ചു. പി.ബി. പ്രബിത, ഷബിയ, എകെ സഫ്നിദ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍