അടിവാരത്ത് മോഷണം സ്കൂട്ടർ അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ
അടിവാരം:മോഷണം പോയ സ്കൂട്ടർ അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അടിവാരം പൊട്ടികയ് സുലൈമാന്റെ വീട്ടിൽ നിന്നും ഇന്നലെ രാത്രി മോഷണം പോയ സ്‌കൂട്ടറാണ് ഇന്നു രാവിലെ അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂട്ടറിന്റെ നമ്പറായ കെ എൽ . 57. Q7705 എന്ന പ്ലേറ്റ് അഴിച്ചുമാറ്റി പകരം ഇരുഭാഗത്തും കെ എൽ .57 G 9635 എന്ന നമ്പർ പ്ലേറ്റ് സ്ഥാപിച്ച നിലയിലാണ് സ്കൂട്ടർ തിരികെ ലഭിച്ചത്, സ്കൂട്ടറിന്റെ കണ്ണാടിയും അഴിച്ചു മാറ്റിയ നിലയിലാണ് .
15 ദിവസങ്ങൾക്ക് മുമ്പ് സ്‌കൂട്ടറിന്റെ താക്കോൽ നഷ്‌ടപ്പെട്ടിരുന്നതായും പിന്നീട് കൈവശം ഉണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ചാണ് സ്റ്റാർട്ടാക്കാറെന്നും സുലൈമാൻ പറഞ്ഞു.
വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റു മാറ്റി കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം.
സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍