താമരശ്ശേരി ചുങ്കത്ത് കാർ കലുങ്കിൽ ഇടിച്ച് 2 പേർക്ക് പരിക്ക്
താമരശ്ശേരി : സംസ്ഥാനപാതയിൽ താമരശ്ശേരി ചുങ്കം മൃഗാശുപത്രിക്ക് സമീപം
കാർ നിയന്ത്രണം വിട്ടു കലുങ്കിന്റെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു തകർന്ന് 2 യാത്രക്കാർക്ക് പരിക്ക്.കൂരാച്ചുണ്ട് സ്വദേശി സണ്ണി (60), ഭാര്യ ഷാലി (50) എന്നിവർക്കാണ് പരുക്കേറ്റത്.
കൂടത്തായ് ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് കലുങ്കിൽ ഇടിച്ചത്.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍