ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും
പത്തനംതിട്ട:ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. തടിയൂർ സ്വദേശി റെജി കെ തോമസിനാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്നും മടങ്ങി വരുമ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം നടത്തിയത്. കോയിപ്രം പൊലീസാണ് കേസ് അന്വേഷിച്ചത്. ഇന്ത്യൻ പീനൽ കോഡ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍