വർണ്ണം 2K24: കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാമതെത്തി അനുശ്രീ.

കട്ടിപ്പാറ :കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൻ്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാന കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. സ്കൂൾ ലീഡർ അളക ലക്ഷ്മിയാണ് നറുക്കുകളെടുത്തത്. ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി,HM അബുലൈസ് തേഞ്ഞിപ്പലം, ഇ.കെ.മുഹമ്മദ്, കെ കെ ഷംസീർ,സലാംകന്നൂട്ടിപ്പാറ, പി കെ ഫൈസൽ, കെ.ടി ആരിഫ്, കെ.സി ശിഹാബ്, ഷഹനാ റൂബി, പി കെ അലി, കെ കെ നിസാർ, കെ.പി. മുഹമ്മദലി മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.ശ്രീമതി അനുശ്രീ നാല് സെൻ്റ്,  ഒന്നാം  സമ്മാനമായ സുജാത മിക്സർ ഗ്രൈൻഡർ കരസ്ഥമാക്കി. അയിഷ സീന കട്ടിപ്പാറ രണ്ടാം സമ്മാനമായ വാൾ ഫാനും  ജിഷ്ണു മൂന്നാം സമ്മാനമായ പ്രഷർ കുക്കറും കരസ്ഥമാക്കി. റഷീദ് വി.കെ, ബുഷറ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
    ഒന്നാം സമ്മാനത്തിനർഹയായ അനുശ്രീയ്ക്ക് കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ,അബുലൈസ് തേഞ്ഞിപ്പലം സമ്മാനദാനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍