റോഡ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
കൊയിലാണ്ടി: ഉള്ളിയേരി ആനവാതിലിൽ വാഗാഡ് റോഡ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം. ആനവാതിൽ തോന്നിയാന്മലയിലേക്ക് പോകുന്ന മൺപാതയിൽ കയറ്റം കയറുന്നതിനിടയിൽ റോഡ് റോളർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവറാണ് മരിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബിയുടെയും സഹായത്താൽ വാഹനം പൊക്കി ഡ്രൈവറെ പുറത്തെടുക്കുകയുമായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍