വസതിയില്‍ കാല്‍വഴുതി വീണു; ഗുരുതര പരുക്കേറ്റ് മമത ബാനര്‍ജി ആശുപത്രിയില്‍

കൊല്‍ക്കത്ത |വസതിയില്‍ വെച്ച് കാല്‍വഴുതി വീണ് നെറ്റിക്ക് ഗുരുതരമായി പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍. കൊല്‍ക്കത്തയിലെ എസ് എസ് കെ എം സര്‍ക്കാര്‍ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ദക്ഷിണ കൊല്‍ക്കത്തയിലെ ബല്ലിഗഞ്ച് ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം വസതിയിലെത്തിയ മമത കാല്‍വഴുതി വീഴുകയും നെറ്റി ഫര്‍ണിച്ചറില്‍ ഇടിക്കുകയുമായിരുന്നു. നെറ്റിത്തടത്തില്‍ മുറിവേറ്റ നിലയിലുള്ള മമതയുടെ ചിത്രം സഹിതം തൃണമൂല്‍ കോണ്‍ഗ്രസ് വാര്‍ത്ത എക്‌സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

നമ്മുടെ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്ക് ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക.’- പാര്‍ട്ടി കുറിപ്പില്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍