താമരശ്ശേരി ജ്വല്ലറി കവർച്ച: പ്രതികളുടെ പിതാവ് മറ്റൊരു മോഷണക്കേസില്‍ പിടിയില്‍
താമരശ്ശേരി റന ഗോൾഡ് കവർച്ച കേസ് പ്രതികളുടെ പിതാവ് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റില്‍. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി അബ്ദുല്‍ഖാദര്‍ ആണ് അറസ്റ്റിലായത്. താമരശ്ശേരി റന ഗോൾഡ് കവർച്ച കേസിലെ മുഖ്യപ്രതികൾ അബ്ദുല്‍ ഖാദറിന്‍റെ മക്കളാണ്.
ജയിലിൽ കഴിയുന്ന മക്കളെ കാണാനെത്തിയപ്പോഴാണ്
അബ്ദുൽ ഖാദർപിടിയിലാകുന്നത്.
ദിവസങ്ങളോളം അബ്ദുൽ ഖാദറിനെ നിരീക്ഷിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോട്ടറികച്ചവടക്കാരന്റെ വീട്ടിൽ നിന്ന് നാല് പവൻ സ്വർണവും
ഒന്നേമുക്കാൽ ലക്ഷം രൂപയും
മോഷ്ടിച്ചു എന്ന പരാതിയിലാണ്
നടപടി. കഴിഞ്ഞ നവംബറിലാണ്
കേസിനാസ്പദമായ സംഭവം.
വികലാംഗനായ ലോട്ടറി
കച്ചവടക്കാരൻ റസാഖ് മറ്റൊരിടത്തേയ്ക്ക് താമസം മാറുമ്പോൾ സഹായത്തിനായി
വിളിച്ചതായിരുന്നു അബ്‌ദുൽ ഖാദറിനെ. വീട്ടിലെ സാധനങ്ങൾ മാറ്റുന്ന സമയത്ത് കവറിൽ സൂക്ഷിച്ച സ്വർണവും പണവുമായി
അബ്ദുൽ ഖാദർ കടന്നുകളയുകയായിരുന്നു.
പലതവണ അബ്‌ദുൽഖാദറിനെ
ഫോണിൽ വിളിച്ച് റസാഖും
കുടുംബവും പണവും സ്വർണവും
പലതവണ അബ്‌ദുൽഖാദറിനെ ഫോണിൽ വിളിച്ച് റസാഖും കുടുംബവും പണവും സ്വർണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് റസാഖ് കുന്ദമംഗലം പൊലിസിന്റെ സഹായം തേടിയത്. അന്വേഷണത്തിൽ അബ്ദുൽ ഖാദറാണ് മോഷ്‌ടാവെന്ന് ബോധ്യപ്പെട്ടു.
എന്നാൽ ഒടുവിൽ താമരശേരി ജ്വല്ലറി മോഷണകേസിലെ പ്രതികളായ മക്കളെ കാണാൻ അബ്ദുൽ ഖാദർ വരുന്നുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് പൊലിസ് കാത്തുനിന്ന് പിടികൂടുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍