താമരശ്ശേരി : മഞ്ഞ, പിങ്ക് കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുളള എല്ലാ അംഗങ്ങളുടെയും മസ്റ്ററിംഗ് മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്രകാരം മസ്റ്ററിംഗ് ചെയ്യാത്തവരുടെ റേഷൻ വിഹിതം 2024 ഏപ്രിൽ ഒന്ന് മുതൽ അനുവദിക്കുന്നതല്ല എന്നും കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നു. ആയതിനാൽ മുഴുവൻ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടയിൽ നേരിട്ടെത്തി നിശ്ചിതസമയത്തിനകം മസ്റ്ററിംഗ് പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു.

മസ്റ്ററിംഗ് ചെയ്യാൻ വരുന്നവർ ആധാർ കാർഡും റേഷൻ കാർഡും കൊണ്ട് വരേണ്ടതാണ്. മാർച്ച് 15, 16, 17 (വെളളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ റേഷൻ ഡിപ്പോ അവധിയാണ്. അന്നേ ദിവസങ്ങളിൽ 9 am. മുതൽ 7 pm. വരെ മസ്റ്ററിംഗ് ചെയ്യുന്നതാണ്. അവസാന ദിവസമായ 18/03/2024 തിങ്കളാഴ്ച സംസ്ഥാനത്തെ ഏതൊരു കാർഡ് അംഗത്തിനും ഏതൊരു റേഷൻ കടയിലും മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. 

അതേസമയം കോരങ്ങാട് റേഷൻ കടയിലെ  മസ്റ്ററിംഗ് ക്യാമ്പ്  മദ്രസയിൽ വെച്ച് നടത്തുമെന്ന്   റേഷൻ വ്യാപാരി ശ്രീധരൻ അറിയിച്ചു.