തച്ചംപൊയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്


താമരശ്ശേരി :സംസ്ഥാനപാതയിൽ തച്ചംപൊയിൽ  നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരന് പരിക്ക് .

സിപിഐഎം പ്രാദേശിക  നേതാവ് തച്ചംപൊയിൽ എടച്ചേരി  ശിവരാമനാണ് പരിക്കേറ്റത്.
താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ  പുനൂർ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു ചൊവ്വാഴ്ച വൈകിട്ട് 4:30 ടെ ആയിരുന്നു സംഭവം. അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ ശിവരാമനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍