വാടിക്കൽ തൂവക്കുന്ന് കോളനി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു


താമരശ്ശേരി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച വാടിക്കൽ തൂവക്കുന്ന് കോളനി സമഗ്ര വികസനം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ കൗസർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അരവിന്ദൻ, വൈസ് പ്രസിഡണ്ട് സൗദാബിവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫസീല ഹബീബ് ഖദീജ സത്താർ, സിഡിഎസ് ചെയർപേഴ്സൺ ജിൽഷ റിഗേഷ്, ഹബീബ് റഹ്മാൻ,ദിലീപ് മാസ്റ്റർ, സത്താർ പള്ളിപ്പുറം, റഹീം വാടിക്കൽ, രാജേഷ്, കാസിം സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍