കോഴിക്കോട്:ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മലയാളി കുട്ടികൾ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുല്ലാളൂർ തച്ചൂർ താഴം വള്ളിൽ ലുക്മാനുൽ ഹക്കീം-മുഹ്സിന ദമ്പതികളുടെ മക്കളായ ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബോട്ടിങ്ങിന് എത്തിയതായിരുന്നു കുടുംബം. സ്പീഡ് ബോട്ടാണ് മറിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാതാപിതാക്കളെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തനം നടത്തിയവർക്ക് സാധിച്ചു.