സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.


മുക്കം: ചുള്ളിക്കാപറമ്പ് - പന്നിക്കോട്

റോഡിൽ പൊയിൽകുന്നത്ത് ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യയും കൊടുവള്ളി മാനിപുരം രാരോത്ത് ചാലിൽ ആർ സി സുബൈറിന്റെ മകളുമായ ആർ സി ഫർസാന (28) ആണ് മരണപ്പെട്ടത്.

മുസഫറും ഭാര്യയും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

മകൾ: ഇഷ് വ ലഹർ (4)

മാതാവ്: ഷഹർ ബാനു

സഹോദരങ്ങൾ: ഫാമിദ, ഫാദിയ, ഫന്നാന, ഫസീഹ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍