മെഡിക്കൽ, എൻജി. അപേക്ഷ സമർപ്പണം ഇന്ന് തീരും
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. വ്യാഴാഴ്ച വരെ 1.62 ലക്ഷം ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1.07 ലക്ഷം പേർ എൻജിനീയറിങ്ങിന് അപേക്ഷിച്ചവരാണ്.
ബി.ഫാം പ്രവേശനത്തിന് 16,000 പേർ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 1.07 ലക്ഷം പേരാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതാനുള്ളത്. ബി.ഫാമിന് മാത്രമായി അപേക്ഷിച്ചവർക്കും പ്രത്യേക പരീക്ഷ നടത്തും. ജൂൺ ഒന്നു മുതൽ ഒമ്പതു വരെയാണ് പ്രവേശന പരീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍