പുതുപ്പാടി: മലപുറം : ഏപ്രിൽ 20:
മലപുറം അമ്പലപ്പടി ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 2024 ഏപ്രിൽ 20,21,22 തിയ്യതികളിൽ നടക്കും ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി തന്ത്രി പാലക്കോൾ ഇല്ലം ബ്രമ്ഹശ്രീ നാരായണൻ നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റം നടത്തി 21-ന് കരുവൻകാവ് അയ്യപ്പക്ഷേത്രം മുതൽ അമ്പലപ്പടി ക്ഷേത്രം വരെ പള്ളിവേട്ട ഘോഷയാത്ര നടക്കും
22- ന് ക്ഷേത്രകുളത്തിൽ ഭഗവാൻ്റെ ആറാട്ടും തുടർന്ന് ക്ഷേത്ര സന്നിധിയിൽ ആറാട്ടുസദ്യയും നടക്കും  22-ന് ഉച്ച കഴിഞ്ഞ് കൊടിയിറക്കത്തോടുകൂടി അറാട്ട് മഹോത്സവം സമാപിക്കും