പിറന്നാള്‍ പാർട്ടിക്കിടെ സംഘർഷം; അഞ്ച് പേർക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെ സംഘർഷം. അഞ്ചുപേർക്ക് കുത്തേറ്റു. കഴക്കൂട്ടത്ത് ബിയർ പാർലറിലാണു സംഭവം. 2 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം.

ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ഉൾപ്പെട്ടവരുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍