യാത്രഅയപ്പ് നൽകി
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത്
3 -ാം വാർഡിലെ കോരങ്ങാട് അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന കാർത്തിടീച്ചർക്ക് യാത്രയയപ്പ് നൽകി.
കോരങ്ങാട് ഗവ.എൽ പി സ്കൂൾ പ്രധാന അധ്യാപിക മിനി എ.പിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഹബിബ്റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാപഞ്ചായത്ത്മെമ്പർ പിജിമുഹമ്മദ്,മുൻമെമ്പർമാരായ ഫസീലഹബീബ്,എ.പിസജിത്കുമാർ,ലത്തീഫ്മാസ്റ്റർ,ഡോ.ജ്യോതിശ്രീ.രക്ഷിതാക്കൾ എന്നിവർആശംസകൾ അർപ്പിച്ചു.
സ്കൂൾഎസ് എംസിചെയർമാൻ രാജേഷ്കുമാർ സ്വാഗതവും പിടിഎവൈസ് പ്രസിഡണ്ട്സുജീഷ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾ രക്ഷിതാക്കൾ,പൂർവവിദ്യാർത്ഥികൾ,
നാട്ടുകാർ എന്നിവരുൾപ്പടുന്ന വലിയൊരുസദസ്സ് ചടങ്ങിനു സാക്ഷ്യം വഹിച്ചു.ഹൃദയസ്പർശിയായ വാക്കുകളിലൂടെ ടിച്ചർ മറുമൊഴിനൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍