അങ്കണവാടി വർക്കർ അസ്മാബിക്ക് യാത്രയയപ്പ്; സ്വാഗതസംഘം രൂപീകരിച്ചു

കോളിക്കൽ : കോളിക്കൽ അങ്കണവാടിയിൽ മൂന്നര പതിറ്റാണ്ടുകാലം സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന അസ്‌മടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചു. മെയ് 2 ന് വൈകുന്നേരം നടക്കുന്ന നാടിൻ്റെ യാത്രയയപ്പ് പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്‌ടീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. യോഗത്തിൽ ഷാഫി സക്കറിയ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജംഷീന ഉദ്ഘാടനം ചെയ്തു. എ കെ ജാഫർ,  ആശാവർക്കർ ശാന്ത,ഷഹീറ വി.കെ., കെ. ആയിശക്കുട്ടി എന്നിവർ സംസാരിച്ചു.
   സ്വാഗതസംഘം ഭാരവാഹികളായി വാർഡ് മെമ്പർ ജംഷീന ( ചെയർമാൻ ) ഒ വി അബൂബക്കർ ( വർക്കിംഗ് ചെയർമാൻ) 
അബ്ദുസ്സലാം ഐ കെ , സതീഷ് വി പി, നവാസ് ഐ പി ( വൈസ് ചെയർമാൻമാർ)
അഷ്‌റഫ് അച്ചൂർ ( ജനറൽ കൺവീനർ)
ജാഫർ കോളിക്കൽ, ഹക്കിം ഐ പി, ബവി തേഷ് ( കൺവീനർമാർ) പി പി . അബ്ദുല്ലത്തീഫ് ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍