UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ‌


യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. നാല് വരെ സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പറയുന്നത്. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്.

AXIS MY INDIA എക്സിറ്റ് പോൾ ഫലം യുഡിഎഫിന് 78-90 സീറ്റുകളാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 49-62 വരെയും എൻഡിഎയ്ക്ക് 0-3 വരെയും പ്രവചിക്കുന്നു. പീ മാർക്കിന്റെ എക്സിറ്റ് പോൾ ഫലവും തുടർ ഭരണം പ്രവചിക്കുന്നില്ല. യുഡിഎഫ് 71-79 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 62-69 സീറ്റുകൾ വരെ നേടുമെന്നും ബിജെപി 1-4 സീറ്റ് നേടുമെന്നും എക്സിറ്റ് പോളിൽ പറയുന്നു.

ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 63-74 വരെ നേടുമെന്നും എൽഡിഎഫ് 58-70 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ ഫലം. അതേസമയം എൻഡിഎ രണ്ട് മുതൽ അ‍ഞ്ച് വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. ടൈംസ് ഓഫ് ഇന്ത്യയും സിഎൻഎൻ ന്യൂസ് 18നും യുഡിഎഫ് വിജയം എക്സിറ്റ് പോളിൽ‌ ഉറപ്പിക്കുന്നു. ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു. സർവേകൾ ആർക്കും വ്യക്തമായ സാധ്യത നൽകാത്തതിനാൽ എക്സിറ്റ് പോൾ ഫലം ആകാംക്ഷ വർധിപ്പിക്കുന്നതാണ്.അഞ്ച് ഇടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി അഞ്ച് നാൾ മാത്രമാണ് ബാക്കിയുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍