താമരശ്ശേരിയിൽ വീടുകള്‍ക്ക് നേരെ ലഹരിമാഫിയയുടെ ആക്രമണം


താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം. 
വീടുകളും, കടയും ആക്രമിത്തിനിരയാക്കി. ഒരാൾക്ക് വെട്ടേറ്റു.

താമരശ്ശേരി തെക്കേ കുടുക്കിൽ മാജിദിൻ്റെ വീട്ടിലും, കയ്യേലിക്കുന്നുമ്മൽ ജലീലിൻ്റെ വീട്ടിലുമാണ് ആക്രമം നടത്തിയത് ഇന്ന് രാത്രി 7.30 ഓടെയാണ് ആക്രമണം നടത്തിയത്. 
തടയാന്‍ വന്ന കുടുക്കിൽ ഉമ്മരത്തെ വ്യാപാരിയായ കൂടത്തായി പുവ്വോട്ടിൽ നവാസിന് കടയിൽ വെച്ച് അക്രമികളുടെ  വെട്ടേറ്റു.

മാസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരി അമ്പലമുക്കിൽ നടന്ന വെടിവെപ്പിലും വീട് ആക്രമണത്തിലും പ്രതിയായ അയ്യൂബും സംഘവുമാണ് അക്രമണത്തിന് പിന്നിൽ. 
ഇന്നാണ് അയ്യൂബിനെ കാപ്പ ചുമത്തി നാട് കടത്താന്‍ പോലീസ് ഉത്തരവായത്. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍