ഐ.ആർ.എം.യു കൺവെൻഷൻ
കൊടുവള്ളി:ഐ .ആർ.എം.യു (ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ)കൊടുവള്ളി, താമരശ്ശേരി മേഖലകൺവെൻഷനും ഐ ഡി കാർഡ് വിതരണവും നടന്നു.
കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ അബ്ദു വെള്ളറട ഉദ്ഘാടനം ചെയ്തു.
നാടിന്റെ വികസനത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഇടപെടൽ ഏറെ ഗുണകരമാണെന്ന് അബ്ദു വെള്ളറട അഭിപ്രായപ്പെട്ടു. വികസനത്തിലെ പോരായ്മകൾ വാർത്തകളിലൂടെ പൊതുജനമധ്യത്തിൽ എത്തിക്കുന്നതോടൊപ്പം ഭരണ സമിതിയുടെ വികസന നേട്ടങ്ങളും അപ്പപ്പോൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വലിയ പങ്ക് നിർവ്വഹിക്കുന്നത് മാധ്യമ പ്രവർത്തകരാണ്അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലകൺവെൻഷനും ഐ ഡി കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ ആരാമ്പ്രം അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, കെ ടി കെ റഷീദ്, അഷ്‌റഫ് വാവാട്, റഊഫ് കെ ടി, ഉസ്മാൻ പി ചെമ്പ്ര, ജിൽസ് തോമസ്, അഷ്‌റഫ് വെണ്ണക്കോട്, മുനീർ കൊടുവള്ളി, റഷീദ് മഠത്തിൽ,അബ്ദുൽ മുനീർ മടവൂർ, ദ്രുവൻ നായർ, രഘുനാഥ് പുറ്റാട്, സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍