നവകേരള ബസ്സിന് താമരശ്ശേരിയിൽ സ്വീകരണം നൽകി.
താമരശ്ശേരി: കോഴിക്കോട് ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ച കെ എസ് ആർ ടി സി യുടെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസ്സിന് താമരശ്ശേരി സൗഹ്യദ വേദി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി യാത്ര ചെയ്യാൻ ഉപയോഗിച്ച ബസ്സാണ് ഈ സർവ്വീസിനായി ഉപയോഗിക്കുന്നത്.
കന്നിയാത്രയിൽ തന്നെ നിറയെ യാത്രക്കാരുമായി രാവിലെ 5.15 ഓടെ താമരശ്ശേരിയിലെത്തിയ ബസ്സിനെ സ്വീകകരിക്കാൻ നിരവധി പേരാണ് ബസ്സ് ബേയിൽ എത്തിചേർന്നത്. കോഴിക്കോടിനും ബാംഗ്ലൂരിനും ഇടയിൽ താമരശ്ശേരി, കൽപറ്റ, ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ മാത്രമാണ് ബസ്സിന് സ്റ്റോപ്പുകളുള്ളത്.
സൗഹൃദ വേദിക്ക് വേണ്ടി താമരശ്ശേരി താലൂക്ക് വികസന സമിതി അംഗം കെ വി സെബാസ്റ്റ്യൻ ബസ് ജീവനക്കാർക്ക് ബൊക്കെ നൽകി സ്വീകരിച്ചു.
റെജി ജോസഫ്,പി സി റഹീം മാസ്റ്റർ, പി എം അബ്ദുൽ മജീദ്, പി ഉല്ലാസ് കുമാർ, റാഷി താമരശ്ശേരി, എസ് വി സുമേഷ്, എൽവി ഷരീഫ്, സുനിൽ മാടത്തിൽ, മജീദ് താമരശ്ശേരി, സികെ ശ്രീജിത്ത്, സി കെ നൗഷാദ്, ലിജിന സുരേഷ്, ഷൈൻ പിഎൻ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍