വീട്ടിൽക്കയറി സ്ത്രീയെ വടിവാൾവീശി ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ.
കല്പറ്റ: വീട്ടിൽക്കയറി സ്ത്രീയെ വടിവാൾവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. മുട്ടിൽ മാണ്ടാട് സ്വദേശി നായ്ക്കൊല്ലി വീട്ടിൽ എം. സുബൈർ(31) ആണ് പിടിയിലായത്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയെ ഫോണിൽവിളിച്ചു ശല്യംചെയ്ത ഇയാളുടെ ഫോൺനമ്പർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധത്തിലാണ് വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കല്പറ്റ ഇൻസ്പെക്ടർ എ. സായൂജ്കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍