നവകേരള ബസ് കോഴിക്കോട്- ബെംഗളൂരു സർവീസിന് തുടക്കം


ആദ്യ യാത്രയിൽ തന്നെ വാതിൽ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്- ബെംഗളൂരു ആദ്യ സർവീസിന് ഇന്ന് പുലർച്ചെയാണ് തുടക്കമായത്. എമർജൻസി എക്സിറ്റ് ഓഫ് ചെയ്യാൻ മറന്നാണ് ഡോർ അടയാതിരിക്കാൻ കാരണമായത്. ഡോർ താൽക്കാലികമായി ബാഗിൻ്റെ വള്ളി കൊണ്ട് കെട്ടിയിട്ട് യാത്ര തുടർന്ന ബസ്സ് ബത്തേരി എത്തിയപ്പോൾ സാങ്കേതിക സംഘത്തിൻ്റെ ഉപദേശത്തെ തുടർന്ന് പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു.

ഗരുഡ പ്രീമിയം സർവീസ് ആയാണ് ബസ് റൂട്ടിലിറങ്ങിയത്. താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ 11.15 ഓടെ ബസ് ബെംഗളൂരുവിൽ എത്തും. ഉച്ചയ്ക്ക് 2.30 നാണ് മടക്കയാത്ര.

ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ സർവീസിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നൽകണം. ആദ്യ യാത്രയിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റ് ദിവസങ്ങൾക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍