നാടിനെ കണ്ണീരിലാഴ്ത്തി പ്രജീഷ് യാത്രയായി
കാരശ്ശേരി രക്ത ദാനവും ജനസേവനവും ജീവിതവ്രതമാക്കിയ പ്രജീഷ് ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. തല ച്ചോറിൽ ശസ്ത്രക്രി യാനന്തരമുണ്ടായ അണുബാധയെ ത്തുടർന്ന് വെന്ററി ലേറ്ററിലായിരുന്ന പ്രജീഷ് കാരശ്ശേരി പഞ്ചായ ത്തിലെ ആനയാംകുന്ന് മാളികത്തടത്തിൽ പ്രജീഷ് (37) നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്ത് അനേകരുടെ ജീവൻരക്ഷിച്ച പ്രജീഷിന്റെ ചികിത്സയ്ക്കായി നാടൊന്നാകെ ഒന്നിച്ചിരുന്നു. ഇതിനായി വിളിച്ചു ചേർത്ത യോഗത്തിൽ അരമണിക്കൂർകൊണ്ട് 28 ലക്ഷം രൂപയുടെ സഹായവാഗ്ദാന മാണ് ലഭിച്ചത്. ഗ്രാമപ്പഞ്ചാ യത്ത് സ്റ്റാൻഡി ങ് കമ്മറ്റി ചെയർപേഴ്സൺ ശാന്താ ദേവി മൂത്തേടത്ത് കാതിലെ കമ്മൽ ഊരിനൽകി മാതൃകതീർത്തു. മാസങ്ങൾക്കുമുമ്പാണ് പ്രജീഷ് ഇരട്ടക്കുട്ടി കളുടെ അച്ഛനായ ത്. അടുത്തകാല ത്ത് ഗൾഫിൽനിന്ന് തിരിച്ചെത്തിയശേഷമാണ് രോഗബാധിതനായത്.കോഴിക്കോട് ഡ്രൈവേഴ്സ് ജില്ലാ പ്രസിഡൻറ് കൂടിയാണ് പ്രജീഷ്.
മുക്കം എം.ടി. സ്റ്റോർ ഉടമ പ്രഭാകരനാണ് പിതാവ്. അമ്മ: റീജ. ഭാര്യ: അമൃത ചേനോത്ത്. മക്കൾ: ഇവാൻ, ഇസൽ (ഇരു വർക്കും രണ്ടുമാസം പ്രായം). സഹോദരങ്ങൾ: പ്രശോബ് പ്രജിനി. മൃതദേഹം ബുധ നാഴ്ച രാവിലെ എട്ടുമണിക്ക് കാരശ്ശേരി ബാങ്കിനുകീഴിലെ സ്റ്റൈൽ ചാരിറ്റബിൾ സൊ സൈറ്റി ഓഫീസിൽ പൊതു ദർശനത്തിന് ദർശ വെക്കും. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍