താമരശ്ശേരിയിൽ മെയ് ദിന റാലി നടത്തി.

താമരശ്ശേരി: സിഐ ടി യു വിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ മെയ് ദിന റാലി നടത്തി. കാരാടിയിൽ നിന്നും ആരംഭിച്ച റാലി താമരശ്ശേരി പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു.തുടർന്ന് പൊതുയോഗം നടന്നു.

പൊതുയോഗം സിഐടിയു ജില്ലാ വൈ. പ്രസിഡന്റ് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്‌തു.ടി സി വാസു സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു.കെ കെ അപ്പുക്കുട്ടി, ടി ആർ ബെന്നി, കെ ജി രാജൻ, ടി ടി മനോജ്, വിനോദ് കുമാർ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍