മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ആവിലോറ സ്വദേശിയായ അധ്യാപകന്‍ മരിച്ചു

എളേറ്റില്‍: മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ആവിലോറ സ്വദേശിയായ അധ്യാപകന്‍ മരിച്ചു. ആവിലോറ പറക്കുണ്ടത്തില്‍ അബ്ദുറഹിമാന്‍കുട്ടി ഹാജിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍(52) ആണ് മരിച്ചത്. 

നെടിയനാട് മൂര്‍ഖന്‍കുണ്ട് യു പി സ്‌കൂള്‍ പ്രധാന അധ്യാപകനാണ്. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് മകളെയുമായി ആശുപത്രിയിലെത്തിയപ്പോള്‍ മകള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ബഷീര്‍ മാസ്റ്റര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. ആവിലോറ ഭാഗത്തെ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് സൂചന. 
ഭാര്യ: സുലൈഖ. മക്കള്‍: ഹിബ ഫാത്തിമ, അനു ഖദീജ, ഹാദി അബ്ദുറഹിമാന്‍. മരുമകന്‍: ജസീല്‍ കാവിലുമ്മാരം.

സഹോദരങ്ങള്‍: അബ്ദു റസാഖ്, കുഞ്ഞി മരക്കാര്‍, അബ്ദുല്‍ അസീസ്, ശംസുദ്ധീന്‍, ശറഫുദ്ധീന്‍, ഫാത്തിമ മുക്കം, ഹലീമ കളരാന്തിരി, റംല ബീവി നാട്ടിക്കല്ല്. 

യുത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റാണ്. 

മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്ജിദില്‍."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍