കട്ടിപ്പാറ:വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യൂപി സ്ക്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ പ്രദർശനം CRC കോർഡിനേറ്റർ രാലിസ രാജു ഉദ്ഘാടനം ചെയ്തു. നിരവധി പുസ്തകങ്ങൾ , സാഹിത്യകാരൻമാരുടെ കൈപ്പടകൾ, സാഹിത്യകാരൻമാരുടെ ഫോട്ടോകളും ജീവചരിത്രകുറിപ്പുകളും അടങ്ങി ഒട്ടനവധി കാര്യങ്ങളാൽ മനോഹരമായിരുന്നു സാഹിത്യ പ്രദർശനം എന്ന് ചടങ്ങിൽ പങ്കെടുത്ത മുൻ HM വിജയൻ മാസ്റ്റർ  അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രധാനധ്യാപകൻ നസീഫ് സീപി,PTA പ്രസിഡൻ്റ് കെ പി നാസർ, വിസിത ടീച്ചർ റഹീന ടീച്ചർ എന്നിവർ പങ്കെടുത്തു