ആരോഗ്യമുള്ള തലമുറക്കായി "ആരോഗ്യം" പദ്ധതി. നസ്രത്ത് എൽ സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു

കട്ടിപ്പാറ:അന്താരാഷ്ട്ര യോഗാദിനത്തോടനുബദ്ധിച്ച് നസ്രത്ത് എൽ.പി സ്കൂളിൽ കുട്ടികളിലെ ശാരീരിക മാനസിക ആരോഗ്യം വർദ്ധിക്കുന്നതിനും   കൂടുതൽ ഉൻമേഷവും ജാഗ്രതയും ഉള്ളവരാക്കുന്നതിനും ഉതകുന്നത്തിനുള്ള യോഗ പരിശീലനപദ്ധതി 'ആരോഗ്യം'ആരംഭിച്ചു. എല്ലാ മാസവും  മൂന്ന് ദിവസം കുട്ടികൾക്കായി യോഗ പരിശീലനം വിദ്യാലയത്തിൽ വച്ച് നടത്തുന്നതിനായുള്ള പദ്ധതി  കട്ടിപ്പാറ ഹോമിയോ ഡിസ്പൻസറി യോഗാപരിശീലക ഡോ. അൻസിയ ഹസ്സൻ ഉദ്ഘാടനം  ചെയ്തു. സ്കൂൾ SRG കൺവീനർ ശ്രീമതി ബിന്ദു ബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് ആശംസകൾ അറിയിച്ചു. ഡോ. അൻസിയ യോഗപരിശീലനതിന്റെ ആവശ്യകതയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് നയിക്കുകയും കുട്ടികൾക്കായി യോഗ പരിശീലനം നടത്തുകയും ചെയ്തു. അധ്യാപകരായ ഷിൽജ എം ആർ , മരിയ ജോസ് , ബുഷ്റ c എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍