മദ്യലഹരിയിൽ ഹോട്ടലിൽ ചീത്തവിളി:ബാലുശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.

ബാലുശ്ശേരി: മദ്യലഹരിയിൽ ഹോട്ടൽ ജീവനക്കാരെ അസഭ്യം പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുത്തു.

ബാലുശ്ശേരി സ്റ്റേഷനിലെ എസ്ഐ രാധാകൃഷ്ണനെതിരെയാണ് പൊലീസ് കേസ് എടുത്തത്.സ്ഥിരമായി മദ്യപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുന്നു എന്ന പരാതിയിലാണ് കേസ്. ഹോട്ടൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതായും, ഭക്ഷണം കഴിച്ച് പണം നൽകാതെ പോകുന്നതായും പരാതിയിൽ പറയുന്നു, ഭീഷണിപ്പെടുത്തൽ, ഭവന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍