സ്കൂൾ പിടിഎ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തു

കട്ടിപ്പാറ : നസ്രത്ത് എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ ആദ്യ പി ടി എ , ജനറൽ ബോഡി യോഗങ്ങൾ നടന്നു. കുട്ടികളുടെ അക്കാദമിക കാര്യങ്ങളും സ്കൂൾ വികസനവും ചർച്ച ചെയ്ത ക്ലാസ് പി ടി എ കളിൽ നിന്നും പി ടി എ എക്സ്ക്യൂട്ടീവ് അംഗങ്ങളെ  കണ്ടെത്തി. ഈ വർഷത്തെ സ്കൂളിൻ്റെ വികസനകാര്യങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പി ടി എ പ്രസിഡൻ്റായി മുഹമ്മദ് ഷാഹിം ഹാജി ,എം പി ടി എ പ്രസിഡൻ്റായി നീതു കെ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. അന്നേ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ സ്കൂളിൻ്റെ ഉന്നതിക്കും ഉയർച്ചയ്ക്കും വേണ്ടി പരിപൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നൽകികൊണ്ട് അവർ സ്ഥാനം ഏറ്റെടുത്തു.  സ്കൂൾ മാനേജർ ഫാ. മിൽട്ടൻ മുളങ്ങാശ്ശേരി, പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ്, സീനിയർ അസിസ്റ്റൻ്റ് മീന ക്രിസ്റ്റി എന്നിവർ പുതിയ ഭാരവാഹികൾക്ക്  ആശംസകൾ അറിയിക്കുകയും അതോടൊപ്പം കഴിഞ്ഞ അധ്യയന വർഷത്തിലെ പി ടി എ പ്രതിനിധികളായ ശ്രീ ഡെന്നീസ് ചിറ്റക്കാട്ടുകുഴി, ബിന്ദു ബൈജു എന്നിവർ ഇതുവരെ ചെയ്ത സേവനങ്ങൾക്ക് നസ്രത്ത് കുടുംബത്തിൻ്റെ നന്ദി അറിയിക്കുകയും ചെയ്തു .ചടങ്ങിൽ സ്കൂൾ SRG കൺവീനർ ബിന്ദു ബെന്നി എല്ലാവർക്കുംനന്ദി പറയുകയും അധ്യാപകരായ അരുൺ ജോർജ്, മഷ്ഹൂദ് , ബുഷറ C, മരിയ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍