റിവേഴ്‌സ് ഗിയറിലാണെന്നറിയാതെ ആക്‌സിലേറ്ററില്‍ ചവിട്ടി; റീല്‍സ് എടുക്കവെ യുവതിക്ക് ദാരുണാന്ത്യം
മുംബൈ: റീല്‍സ് എടുക്കുന്നതിനിടെ റിവേഴ്‌സ് ഗിയറിലാണെന്നറിയാതെ ആക്‌സിലേറ്ററില്‍ ചവിട്ടി കാര്‍ പിന്നോട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ ശ്വേത സൂര്‍വാസെ ആണ് മരിച്ചത്. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. സുഹൃത്തിനൊപ്പമെത്തിയ യുവതി റീല്‍സ് എടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍