സ്കൂട്ടർ ഇടിച്ച് അതിഥി തൊഴിലാളിക്ക് പരിക്ക്

താമരശ്ശേരി :കട്ടിപ്പാറ വെട്ട് ഒഴിഞ്ഞ  തോട്ടം വെച്ച്  സ്കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരനായ അതിഥി തൊഴിലാളിക്ക് പരിക്ക് .

പശ്ചിമ ബംഗാൾ സ്വദേശി സമദ് ഷേയ്ഖ് (33) നാണ് പരുക്കേറ്റത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സമദിനെ  പൂനൂർ ഭാഗത്തുനിന്ന് കട്ടിപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം.

ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍