പള്ളിയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ച് വിദ്വേഷ പ്രചരണം നടത്തിയ യുവാവ് പിടിയിൽ

താമരശ്ശേരി: താമരശ്ശേരി കാരാടിയിലെ പള്ളിയിൽ അതിക്രമിച്ചു കയറി  വീഡിയോ ചിത്രീകരിച്ച് മത വിദ്വേഷ പ്രചരണം നടത്തിയ യുവാവ് പിടിയിൽ .കാരാടി സെന്ട്രൽ ജുമാ മസ്ജിദ് വരാന്തയിൽ കയറി വീഡിയോ ചിത്രീകരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത  താമരശ്ശേരി  ആലിക്കുന്നുമ്മൽ അഭിജയ് എന്ന യുവാവിനെയാണ് താമരശ്ശേരി സി.ഐ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വീഡിയോ നാട്ടിലും, വിദേശത്തും പ്രചരിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെ യാണ് പ്രതി പൊലിസ് പിടിയിലാവുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍