നാദാപുരത്ത് ശക്തമായ മഴയിൽ കെട്ടിടം തകർന്നു
നാദാപുരം: ശക്തമായ മഴയിൽ നാദാപുരത്ത്കെട്ടിടം തകർന്നു. നാദാപുരം ടൗണിൽ വടകര റോഡിലെ ഇരുനില ഓട് മേഞ്ഞ ഉപയോഗ ശൂന്യമായ കെട്ടിടമാണ് തകർന്നത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം.
കെട്ടിടത്തിൻ്റെ മേൽക്കൂര പൂർണമായി നിലം പൊത്തി. ആർക്കും പരിക്കില്ല. ടൗണിൽ ആൾ തിരക്ക് ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍