താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂളിൽ പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷൻ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,ചിഹ്നം അനുവദിക്കൽ,പ്രചാരണം,പോളിംഗ്,ഫലപ്രഖ്യാപനം ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു.പോളിംഗ് ഓഫീസർമാർ,സുരക്ഷാ   ഉദ്യോഗസ്ഥർ എന്നീ സ്ഥാനങ്ങളും കുട്ടികൾ തന്നെ വഹിച്ചു.പ്രത്യേക തിരിച്ചറിയൽ കാർഡുപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.1മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ അവരുടെ സമ്മതിദാനവകാശം രേഖപ്പെടുത്തി.പോളിംഗ് ദിവസം റിഫ ഫാത്തിമ തയ്യാറാക്കിയ പ്രത്യേക തെരഞ്ഞെടുപ്പ് വാർത്താ പ്രക്ഷേപണം കുട്ടികൾക്ക് നവ്യാനുഭവമായി.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഇഹ്സാൻ എ റഹ്മാനും ഡപ്യൂട്ടി ലീഡറായി മുഹമ്മദ് നിഹാലും തെരഞ്ഞെടുക്കപ്പെട്ടു.ആർട്സ് കൺവീനറായി ആയിശ ഷഹറിനും,സ്പോർട്സ് ക്യാപ്റ്റനായി അലി മിയാനും,ഹെൽത്ത് കൺവീനറായി ഫാത്തിമ ഹുദയും,ഡിസിപ്ലിൻ ലീഡറായി ഫാത്തിമ ഫാഹിറയും,സ്റ്റുഡൻറ്സ് വെൽഫെയർ കൺവീനറായി ഹന്ന ഫാത്തിമയും തെരഞ്ഞെടുക്കപ്പെട്ടു.ഹെഡ്മിസ്ട്രസ് മിനി ടീച്ചർ,അബ്ദുൽ ജബ്ബാർ മാസ്റ്റർ,അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.