ഭർത്താവിനെ വെട്ടിപരിക്കേൽപ്പിച്ചശേഷം വീട്ടമ്മ കുളത്തിൽച്ചാടി
കടയ്ക്കൽ> ഭർത്താവിനെവെട്ടി പരിക്കേൽപ്പിച്ച വീട്ടമ്മ കുളത്തിൽച്ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുമ്മിൾ വട്ടത്താമര തടത്തരികത്ത് വീട്ടിൽ ഷീല (54)ആണ് ഭർത്താവ് രാമചന്ദ്രനെ( 62)വെട്ടിപ്പരിക്കേൽപ്പിച്ചശേഷം സമീപത്തെ കുളത്തിൽ ചാടിയത്. ചൊവ്വ പകൽ രണ്ടിനാണ് സംഭവം.
രാമചന്ദ്രൻ രാവിലെ മുതൽ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായും ഷീലയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. വീണ്ടും മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതോടെയാണ് ഷീല രാമചന്ദ്രനെ വെട്ടിയത്.
മുഖത്തും കൈക്കും ശരീരത്തും വെട്ടേറ്റ രാമചന്ദ്രനെ നാട്ടുകാർ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം വീടിനടുത്തുള്ള റബർ തോട്ടത്തിലെ കുളത്തിൽ ചാടി ഷീല ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍