വീടിൻ്റെ ഒന്നാം നിലയിൽ യുവാവിനെ കണ്ടു; നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു; സംഭവം പരപ്പൻ പൊയിലിൽ
താമരശ്ശേരി:വ്യാഴാഴ്ച രാത്രി 7:30 തൊടെ
പരപ്പൻപൊയിൽ അങ്ങാടിക്ക് സമീപത്തെ
വീടിൻ്റെ ഒന്നാം നിലയുടെ ടെറസിന് മുകളിലാണ് യുവാവിനെ വീട്ടുകാർ കണ്ടത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി പിടികൂടുകയായിരുന്നു. കോരങ്ങാട് കല്ലിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന താമരശ്ശേരി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. മോഷണം നടത്താൻ കയറിയതാണെന്ന് ആദ്യം നാട്ടുകാരോട് യുവാവ് പറഞ്ഞത്.
കോരങ്ങാട് പ്രദേശത്ത് രാത്രിയിൽ ഒളിഞ്ഞുനോട്ടക്കാരനെ പിടികൂടാൻ നാട്ടുകാർ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ
യുവാവ് സജീവമായിരുന്നു. പക്ഷേ ഇതുവരെ
ഞരമ്പ് രോഗിയായ യുവാവിനെ പിടികൂടാൻ
നാട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല.
രാത്രിയോടെ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി യുവാവിനെ കൊണ്ടുപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍